മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായി. രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. തന്നോട് ഫേസ്ബുക്ക് വഴി അടുപ്പത്തിലായെന്നും, ഗർഭിണിയായ ശേഷം DNA തെളിവ് ചോദിച്ചെന്നും ഉൾപ്പെടെയുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പത്തനംതിട്ട എആര്‍ ക്യാംപില്‍ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം രാഹുലിനെ കോടതിയില്‍ ഹാജരാക്കും.'രാഹുൽ തുപ്പി, മുഖത്തടിച്ചു, ബലാത്സംഗം ചെയ്തു'
അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത് ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം അടക്കം ഗുരുതര ആരോപണങ്ങള്‍. പത്തനംതിട്ട സ്വദേശിനി നല്‍കിയ പരാതിയിൽ ഹോട്ടലിൽ എത്താൻ പറഞ്ഞ രാഹുൽ തന്നെ കണ്ടപാടെ ബലാത്സംഗം ചെയ്തു, കുഞ്ഞുണ്ടായാൽ വിവാഹം നടക്കും എന്ന് പറഞ്ഞ രാഹുൽ ഗർഭിണിയായ ശേഷം ഉപേക്ഷിച്ചു, തുപ്പുകയും അടിക്കുകയും ചെയ്തു എന്നൊക്കെയാണ് ഉള്ളത്. ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും മൊഴിയുണ്ട്.
Post a Comment