കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രധാന വാര്‍ത്തകളും വിശേഷങ്ങളുമറിയാന്‍
കണ്ണൂർ : ആർ ഡി എസ് എസ് പദ്ധതിയിൽ കാഞ്ഞിരോട്
മുതൽ പഴശ്ശി വരെയുള്ള 33 കെ വി ലൈനിൽ, 33 കെവി
ഇൻസുലേറ്റഡ് കണ്ടക്ടർ വലിക്കുന്നതുമായി ബന്ധപ്പെട്ട്
നാളെ (18/01/26) രാവിലെ 10 മണി മുതൽ
ഉച്ചയ്ക്ക് 2 മണി വരെ, 220 കെ വി അരീക്കോട്- കാഞ്ഞിരോട്,
ഓർക്കാട്ടേരി- കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യുന്നതിനാൽ
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
Post a Comment