ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 ജവാന്മാർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു.
ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ 17 ജവാന്മാരുമായി പോവുകയായിരുന്ന സൈനിക വാഹനം, 'ഗാനി ടോപ്പ്' എന്ന സ്ഥലത്ത് വെച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഈ അപകടത്തിലാണ് 10 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. മറ്റുള്ളവർക്ക് പരിക്കേറ്റു.
പരിക്കേറ്റ ജവാന്മാരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗം ഉധംപൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
Post a Comment