കണ്ണൂർ : ജൈവ വെവിധ്യ കേന്ദ്രമായ കണ്ണൂർ മാടായിപ്പാറയില്‍ വൻ തീ പിടുത്തം. ജൈവ വൈവിധ്യങ്ങളും പുല്‍മേടുകട്ടുകളും കത്തിചാമ്ബലായി.
മാടായിപ്പാറയിലെ തെക്കിനാക്കല്‍ കോട്ടയുടെ സമീപത്താണ് തീപ്പിടുത്തം ഉണ്ടായത്. ഏക്കറുകണക്കിന് പുല്‍മേടുകള്‍ അഗ്‌നികിരയായി. അപൂർവ്വ ഇനം പൂമ്ബാറ്റകളും സസ്യ ജന്തുവൈവിധ്യങ്ങളും അഗ്‌നിക്കിരയായി. തെക്കിനാക്കല്‍ കോട്ടയുടെ കുന്നിൻചെരുവുകളില്‍ ആണ് തീ ആദ്യം പടർന്നത്. തുടർന്ന് മാടായിപ്പാറയിലേക്കും വ്യാപിച്ചു. ശക്തമായ കാറ്റ് തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ കാരണമായി. സംഭവമറിഞ്ഞ് എത്തിചേർന്ന മാടായികോളേജിലെ ബിബിഎ മൂന്നാംവർഷവിദ്യാർത്ഥികളായ അഞ്ച് വിദ്യാർത്ഥികളുടെ മാതൃകപരമായഇടപ്പെടല്‍ ആണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞത്.മരകൊമ്ബുകളുമായി എത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി.വിദ്യാർത്ഥികളായ ഫർഹാൻ കെ,അജിനാസ് പി,മുർഷിദ് റഷീദ്,നിവേദ് പിപി,ഋതുനന്ദ് കെ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണയിച്ചത്.പയ്യന്നൂരില്‍ നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
Post a Comment