തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ മാറ്റണം



തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണം. റോഡിലും പൊതു സ്ഥലങ്ങളിലുമുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ ഉടൻ നീക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർടികളും മുൻകൈ എടുക്കണം.

നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ അവ നീക്കം ചെയ്യുകയും ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കുകയും അവരുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുകയും ചെയ്യും.

Post a Comment

Previous Post Next Post