14 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചരിത്ര നിമിഷം! ലയണല്‍ മെസ്സി ശനിയാഴ്ച ഇന്ത്യയില്‍! എവിടെയെല്ലാം കാണാൻ കഴിയും? മുഴുവൻ യാത്രാ വിവരങ്ങള്‍!

കൊല്‍ക്കത്ത:  ലോക ഫുട്‌ബോളിലെ ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലുള്ള ഇന്ത്യാ സന്ദർശനത്തിന് ശനിയാഴ്ച തുടക്കമാകും.'ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025' എന്ന പേരിട്ട മൂന്ന് ദിവസത്തെ പര്യടനത്തിനായി മെസ്സി ശനിയാഴ്ച പുലർച്ചെ 1.30-ന് കൊല്‍ക്കത്തയിലെ ആരാധകരുടെ ആവേശത്തിലേക്ക് വിമാനമിറങ്ങും. 2011-ന് ശേഷം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മെസ്സി വീണ്ടും ഇന്ത്യയിലെത്തുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നാല് പ്രധാന നഗരങ്ങളിലായാണ് ഡിസംബർ 13 മുതല്‍ 15 വരെ നീളുന്ന പര്യടനം ക്രമീകരിച്ചിരിക്കുന്നത്.കൊല്‍ക്കത്തയില്‍ തുടക്കം, താരങ്ങളും രാഷ്ട്രീയ നേതാക്കളും
മെസ്സിയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത് കൊല്‍ക്കത്തയില്‍ നിന്നാണ്. ശനിയാഴ്ച രാവിലെ 9.30 മുതല്‍ കൂടിക്കാഴ്ച (മീറ്റ് ആൻഡ് ഗ്രീറ്റ്) പരിപാടികളില്‍ മെസ്സി പങ്കെടുക്കും. തുടർന്ന് യുവഭാരതി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാൻ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖർക്കൊപ്പം മെസ്സി വേദി പങ്കിടും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൻ്റെ സഹ ഉടമയായ ഷാരൂഖ് ഖാൻ താൻ മെസ്സിയെ കാണുമെന്ന വിവരം വ്യാഴാഴ്ച എക്‌സ് (മുമ്ബ് ട്വിറ്റർ) ലൂടെ സ്ഥിരീകരിച്ചിരുന്നു.

Post a Comment

Previous Post Next Post