കണ്ണൂര്‍ കോര്‍പറേഷൻ മേയറായി പി ഇന്ദിര; പ്രഖ്യാപനം നടത്തി കെ സുധാകരൻ


കണ്ണൂർ: പി ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ച്‌ കെ സുധാകരൻ. കോണ്‍ഗ്രസ്‌ കോർ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ് എന്നതും പരിഗണിച്ചു, കോർ കമ്മിറ്റിയില്‍ ഒരു പേര് മാത്രമാണ് പരിഗണിച്ചത് എന്നും സുധാകരനും പറഞ്ഞു.ജീവിതത്തില്‍ പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയർ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു. കൂടാതെ കൂടുതല്‍ വികസന പ്രവർത്തനങ്ങള്‍ നടത്തുമെന്നും സിപിഎം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്ന് തെളിഞ്ഞു, ഇത് ജനങ്ങള്‍ തള്ളികളഞ്ഞു എന്നതിന്‍റെ തെളിവാണ് ഈ വിജയം. കണ്ണൂരിന്‍റെ മുഖഛായ മാറ്റും എന്നും ഇന്ദിര പറഞ്ഞു.

Post a Comment

Previous Post Next Post