ആലക്കോട്: ടി.സി.ബി റോഡിൽ നിയന്ത്രണം വിട്ട പിക്കപ്പ് വീടിന് സമീപത്തേക്ക് തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ആലക്കോട്-മണക്കടവ് റോഡിൽ കുട്ടാപറമ്പ് കുരുടിക്കൊല്ലിക്ക് യ സമീപത്തെ വളവിൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടം. ഡിറ്റർജെന്റ് ലിക്വിഡ് വിതരണ ഏജൻസിയുടെ വാഹനമാണ് ന കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ട് റോഡരികിലെ വീടിൻ്റെ സമീ പത്തേക്ക് മറിഞ്ഞത്. വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിൽ തട്ടി തലകീഴായ നിലയിലായിരുന്നു വാഹനം. ഡ്രൈവർ കോഴിക്കോട് സ്വദേശി ഷെമീൽ (23), ഏജൻസി ജീവനക്കാരൻ മട്ടന്നൂരിലെ ഇബ്രാഹിം (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സ തേടി. അപകട സമയത്ത് വീട്ടുകാർ സമീപത്തുണ്ടായിരുന്നുവെങ്കിലും ശബ്ദംകേട്ട് ഓടി മാറിയതിനാൽ ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് .. എസ്.ഐ: എൻ.ജെ. ജോസിൻ്റെ നേതൃത്വത്തിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തി. ടി.സി.ബി റോഡിലെ സ്ഥിരം അപകടമേഖലയായി കുട്ടാപറമ്പ് കുരുടിക്കൊല്ലി വളവ് മാറിയിരിക്കുകയാണ്
വീടിന് സമീപത്തേക്ക് പിക്കപ്പ് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
Alakode News
0
Post a Comment