കണ്ണൂർ: ഒരു മാസത്തിലേറെ നീണ്ടുനിന്ന കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ മാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം. സൂപ്പർ ലീഗ് കേരളയുടെ കന്നിക്കിരീടം ആര് ചൂടുമെന്നറിയാൻ ഫുട്ബോള്‍ ലോകം ഇന്ന് കണ്ണൂരിലേക്ക് ഉറ്റുനോക്കുകയാണ്.
ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ കണ്ണൂർ വാരിയേഴ്‌സും തൃശൂർ മാജിക് എഫ്‌സിയും തമ്മില്‍ നേർക്കുനേർ ഏറ്റുമുട്ടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് ഈ മഹാപോരാട്ടം തുടങ്ങുക.
കന്നിക്കിരീടം ആർക്ക്?
സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് ടീമുകളാണ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ആര് ജയിച്ചാലും സൂപ്പർ ലീഗ് കേരളയ്ക്ക് ഒരു പുത്തൻ ചരിത്രവും പുതിയ ജേതാക്കളുമുണ്ടാകും. സെമി ഫൈനലില്‍ കരുത്തരായ കാലിക്കറ്റ് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് കണ്ണൂർ വാരിയേഴ്സ് ഫൈനല്‍ ടിക്കറ്റെടുത്തത്. മറുവശത്ത്, ശക്തരായ മലപ്പുറം എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് തൃശൂർ വരുന്നത്.
Post a Comment