കോട്ടയം: മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഉപ്പും മുളകും സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു കസ്റ്റഡിയില്‍.
സിദ്ധാര്‍ഥ് ഓടിച്ച കാര്‍ ലോട്ടറി വില്‍പ്പനക്കാരനെയാണ് ഇടിച്ചത്. എംസി റോഡില്‍ കോട്ടയം നാട്ടകത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ചിങ്ങവനം പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചു എന്ന് തെളിഞ്ഞു.
Post a Comment