സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുണർത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി, ഏവർക്കും ആലക്കോട് ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ



ലോകമെമ്പാടുമുള്ള ജനലക്ഷങ്ങള്‍ ജാതിമത ഭേദമന്യേ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ. ദൈവം മനുഷ്യപുത്രനായി മണ്ണിലിറങ്ങിയതിന്റെയും, ലോകത്തിന് പ്രത്യാശയുടെ പ്രകാശം പരത്തിയതിന്റെയും ഓർമ്മ പുതുക്കലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

ഡിസംബറിലെ മഞ്ഞുള്ള രാത്രികളില്‍ വീടുകളില്‍ തെളിയുന്ന നക്ഷത്രങ്ങള്‍ മാനവികതയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് വിളിച്ചോതുന്നത്. ഈ ദിവസം വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കിയും പുല്‍ക്കൂട് ഒരുക്കിയും ക്രിസ്മസിനെ വരവേല്‍ക്കുന്നു. ബെത്‌ലഹേമിലെ ഒരു കാലിത്തൊഴുത്തില്‍ യേശുക്രിസ്തു ജനിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഡിസംബർ 25 ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. 

വിനയത്തിന്റെയും ലളിത ജീവിതത്തിന്റെയും വലിയൊരു പാഠമാണ് ആ കാലിത്തൊഴുത്ത് ലോകത്തിന് നല്‍കുന്നത്. ക്രിസ്മസ് കാലത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് വീടുകളില്‍ തൂക്കുന്ന നക്ഷത്രങ്ങളും, പുല്‍ക്കൂടുകളും. ക്രിസ്മസ് എന്നത് കേവലം ആഘോഷം മാത്രമല്ല, അത് പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടും കരുണ കാണിക്കാനുള്ള സമയം കൂടിയാണ്. 

ഉള്ളവൻ ഇല്ലാത്തവന് നല്‍കുന്ന കാരുണ്യത്തിന്റെയും, പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനുമുള്ള മനസ്സുമാണ് യഥാർത്ഥ ക്രിസ്മസ് സന്ദേശം. കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമെല്ലാം ഒത്തുചേരുന്ന ഈ ആഘോഷ വേള സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ദിവസമായി കണക്കാക്കാം.


Post a Comment

Previous Post Next Post