എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലാണ് സംഭവം.
കെെത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകളാണ് ലഭിച്ചത്. വിദ്യാർത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതർ ബാഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടത്.
പിന്നാലെ അധികൃതർ പൊലീസില്‍ വിവരം അറിയിച്ചു. ട്യൂഷന് പോയപ്പോള്‍ അതിന് സമീപത്തെ പറമ്ബില്‍ വെടിയുണ്ടകള്‍ കിടക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി നല്‍കിയ മൊഴി. വെടിയുണ്ടകള്‍ പൊലീസിന് കെെമാറി. ഇത് വിദഗ്ധ പരിശോധനയ്ക്ക് അയക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post