എംഎല്‍എയുടെ കാറില്‍ കോഴിയുടെ സ്റ്റിക്കര്‍ പതിച്ച്‌ സിപിഎം; രാഹുല്‍ എത്തിയത് പതിനഞ്ച് ദിവസത്തെ ഒളിവിന് ശേഷം പൊങ്ങി

പാലക്കാട് :  വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കാറില്‍ കോഴിയുടെ സ്റ്റിക്കർ പതിച്ച്‌ സിപിഎം പ്രതിഷേധം.
ലൈംഗികാതിക്രമ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. 15 ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്.
രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതല്‍ ശക്തമായിരുന്നു. ഒടുവില്‍ വോട്ടെടുപ്പിന്‍റെ അവസാന ഘട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post