വിമാനസർവീസ് റദ്ദാക്കിയതില്‍ വലഞ്ഞ യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ. നഷ്ടപരിഹാരമായി 5000 രൂപ മുതല്‍ 10000 രൂപവരെ നല്‍കും.
പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളില്‍ വിമാനങ്ങള്‍ റദ്ദാക്കിയ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നല്‍കുക. പ്രതിസന്ധി ഗുരുതരമായി ബാധിച്ച ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ യാത്ര വൗച്ചറുകള്‍ നല്‍കും. അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഈ വൗച്ചറുകള്‍ ഉപയോഗിക്കാം.
ഡിസംബർ 3, 4, 5 തീയതികളില്‍ ഉപഭോക്താക്കളില്‍ ചിലർ മണിക്കൂറുകളോളം വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയെന്നും കമ്ബനി പറഞ്ഞു. ഇതിനിടെ പ്രതിസന്ധിയില്‍ വിശദീകരണം നല്‍കാൻ ഇൻഡിഗോ സിഇഒ പീറ്റർ എല്‍ബേഴ്സ് ഡിജിസിഎ ആസ്ഥാനത്ത് എത്തി. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കും.
Post a Comment