ഗില്‍ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമില്‍

ട്വന്റി-20 ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമില്‍ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
അഭിഷേക് ശർമ, തിലക് വർമ്മ, ഇഷാൻ കിഷൻ, വരുണ്‍ ചക്രവർത്തി, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദർ, കുല്‍ദീപ് യാദവ്, ഹർഷിത് റാണ, അർഷദീപ് സിംഗ്, ജസ്പ്രിത് ബുംറ എന്നിവരും ഇടം നേടി.

Post a Comment

Previous Post Next Post