വയനാട് പുല്‍പ്പള്ളിയില്‍ വിറക് ശേഖരിക്കാൻ പോയ വയോധികൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി ദേവർഗദ്ധ ഉന്നതി സ്വദേശി കൂമൻ (65) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ വണ്ടിക്കടവ് ചെട്ടിമറ്റം ഭാഗത്തെ പുഴയോരത്ത് വെച്ചാണ് സംഭവം നടന്നത്. വിറക് ശേഖരിക്കുന്നതിനിടെയാണ് കടുവ ഇദ്ദേഹത്തെ പിടിച്ചത്.
തുടർന്ന് വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുല്‍പ്പള്ളി, ചീയമ്ബം ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യം നാട്ടുകാർക്ക് ഭീതി പരത്തിയിരുന്നു.
Post a Comment