തിരുവനന്തപുരം: കേരളത്തില്‍ നവംബറില്‍ ആരംഭിക്കേണ്ട തണുപ്പു കാലം ഇപ്പോഴാണ് എത്തുന്നത്. ചെറുതാണെങ്കിലും മഴക്കാലം നീണ്ടതോടെയാണ് തണുപ്പുകാലം വൈകിയത് എന്ന് വിദഗ്ധർ പറയുന്നു.
മൂന്നാറില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസിലേക്ക് എന്നാണ് കണക്ക്. വയനാട്ടില്‍ ഇക്കുറി തണുപ്പ് കടുക്കും എന്നും നിഗമനം ഉണ്ട്.
സംസ്ഥാനത്ത് ശീതകാലം കടുക്കുകയാണ്. വടക്കുകിഴക്കൻ കാലവർഷവും 'തീവ്ര' ചുഴലിക്കാറ്റും കാരണം മഴ നീണ്ടുനിന്നതോടെ ഇത്തവണ തണുപ്പ് എത്താൻ വൈകുകയായിരുന്നു.
മൂന്നാറില്‍ ഇത്തവണ മഞ്ഞു പെയ്യുമോ?
കഴിഞ്ഞ ആഴ്ച വരെ മൂന്നാറില്‍ മഴ പെയ്തിരുന്നു. നിലവില്‍ മൂന്നാറില്‍ വെയില്‍ ഉണ്ടെങ്കിലും പകല്‍ താപനില ഒൻപത് ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ ദിവസം രാവിലെ മൂന്നാറിലെ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസിലെത്തിയതായി വെതർമാൻ കേരളയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ 24-ന് മൂന്നാറിലെ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. ആ സമയത്ത് പലയിടങ്ങളിലും മഞ്ഞുവീഴ്ചയും തുടങ്ങിയിരുന്നു. ഈ വർഷവും കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമുണ്ടാകുമോയെന്നാണ് വിനോദ സഞ്ചാരികള്‍ ഉറ്റുനോക്കുന്നത്.വയനാട്ടില്‍ തണുപ്പ് ഡിസംബറില്‍ തുടങ്ങി
നവംബർ പകുതിയോടെ തണുപ്പ് കൂടാറുണ്ടായിരുന്ന വയനാട്ടില്‍ ഇത്തവണ ഡിസംബർ ആദ്യവാരമാണ് ശീതകാലം ആരംഭിച്ചത്. നിലവില്‍ വടുവൻചാല്‍, ചുണ്ടേല്‍, വൈത്തിരി, അമ്ബലവയല്‍ മേഖലകളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. വടുവൻചാലില്‍ വൈകിട്ട് 3 മണി കഴിയുമ്ബോള്‍ തന്നെ പ്രദേശം മഞ്ഞില്‍ മൂടുന്നുണ്ട്.
രാവിലെയാണ് എല്ലായിടത്തും തണുപ്പ് ഏറ്റവും കൂടുതല്‍. എന്നാല്‍ പത്ത് മണിയോടെ തണുപ്പ് മാറി വെയില്‍ എത്തുകയും വൈകീട്ട് നാല് ആകുമ്ബോഴേക്കും വീണ്ടും തണുപ്പ് ആരംഭിക്കുകയും ചെയ്യും.
വടക്കൻ കേരളത്തില്‍ തണുപ്പ് കടുക്കും
വടക്കൻ കേരളത്തില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടുതല്‍ കടുക്കാനാണ് സാധ്യത. വയനാട്ടില്‍ നാളെ പുലർച്ചെ 12-14 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ഇടനാട്ടിലും ഉത്തരേന്ത്യൻ തണുപ്പിന്റെ സ്വാധീനം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
Post a Comment