രാജ്യവ്യാപക പൊതു പണിമുടക്ക്.....സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 12ന് പ്രതിഷേധം

ഡല്‍ഹി:  കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും (സിടിയു) മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും ലേബർ കോഡിനെതിരെയും രാജ്യവ്യാപകമായി ഫെബ്രുവരി 12ന് പൊതു പണിമുടക്ക് നടത്തും.
ജനുവരി ഒമ്ബതിന് ന്യൂഡല്‍ഹിയിലെ എച്ച്‌കെഎസ് ഭവനില്‍ നടക്കുന്ന ദേശീയ തൊഴിലാളി കണ്‍വെൻഷനില്‍ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച ചേർന്ന സംയുക്ത യോഗത്തില്‍ പാർലമെന്റിനകത്തും പുറത്തും മോദി ഗവണ്‍മെന്റ് നടത്തിയ ജനദ്രോഹ നടപടികള്‍ ചർച്ചയായി.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം അവസാനിപ്പിക്കുക, സ്വകാര്യ കുത്തകളെ സഹായിക്കാൻ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ കേന്ദ്രസർക്കാർ അഴിച്ചുപണിയുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്‍ 2025 റദ്ദാക്കുക, കൃഷി, ഗാർഹിക, ചെറുകിട ഇടത്തരം വ്യവസായ വൈദ്യുതി ഉപഭോക്താക്കള്‍, നമ്മുടെ രാജ്യത്തെ പൊതു വൈദ്യുതി മേഖല എന്നിവയെ തകർക്കുന്ന കരട് വൈദ്യുതി (ഭേദഗതി) ബില്ലില്‍ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Post a Comment

Previous Post Next Post