ആലപ്പുഴയില്‍ പക്ഷിപ്പനി; 20,000ലേറെ താറാവുകള്‍ ചത്തു, കര്‍ഷകര്‍ പ്രതിസന്ധിയില്‍


ആലപ്പുഴ: കർഷകരെ പ്രതിസന്ധിയിലാക്കി കുട്ടനാട്ടില് പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള് ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം.
ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്ക്കാരിനെ അറിയിച്ചു.
നെടുമുടി, ചെറുതന, കരുവാറ്റ, കാര്ത്തികപ്പള്ളി, അമ്ബലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള് ചത്തത്.
പക്ഷിപ്പനിയുടെ ലക്ഷണങ്ങള് പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകള്‍ ചത്തത്. തുടര്ന്ന് തിരുവല്ലയിലെ ലാബില് നടത്തിയ പരിശോധനയില് ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
അവിടെ ഹൈ സെക്യൂരിറ്റി അനിമല് ഡിസീസ് ലബോറട്ടറിയില് നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്ക്കാരിനെ അറിയിച്ചു. ക്രിസ്മസ് ന്യൂഇയർ വിപണി മുന്നില്‍കണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകരാണ് പ്രതിസന്ധിയില്‍ ആയത്.

Post a Comment

Previous Post Next Post