തിരുവനന്തപുരം: വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. 'ഗോസ്റ്റ് പെയറിംഗ്' എന്ന പുതിയ തട്ടിപ്പിലൂടെ വാട്‌സ്‌ആപ്പിന്റെ 'ഡിവൈസ് ലിങ്കിംഗ്' (Device Linking) ഫീച്ചർ ദുരുപയോഗം ചെയ്തുകൊണ്ട് ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ട് രഹസ്യമായി നിയന്ത്രിക്കാൻ സാധിക്കുന്നു.
കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
'ഗോസ്റ്റ് പെയറിംഗ്' (Ghost Pairing) എന്നാണ് ഈ പുതിയ തട്ടിപ്പിന്റെ പേര്. വാട്‌സ്‌ആപ്പിന്റെ 'ഡിവൈസ് ലിങ്കിംഗ്' (Device Linking) ഫീച്ചർ ദുരുപയോഗം ചെയ്തുകൊണ്ട് ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ട് രഹസ്യമായി നിയന്ത്രിക്കാൻ സാധിക്കുന്നു. സാങ്കേതികമായ പിഴവുകളെക്കാള്‍, ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഹാക്കർമാർ ഇത് സാധിച്ചെടുക്കുന്നത്.ഗോസ്റ്റ് പെയറിംഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സുഹൃത്തുക്കളില്‍ നിന്നോ പരിചയക്കാരില്‍ നിന്നോ (അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാം) വരുന്ന ഒരു സന്ദേശത്തിലൂടെയാണ് ഇത് തുടങ്ങുന്നത്. "ഹായ്, ഞാൻ നിങ്ങളുടെ ഒരു ഫോട്ടോ കണ്ടു!", "ഈ ഫോട്ടോയില്‍ കാണുന്നത് നിങ്ങളാണോ?" എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ക്കൊപ്പം ഒരു ലിങ്കും ഉണ്ടാകും.
ഫേസ്ബുക്ക് പോസ്റ്റ് പോലെയോ ഫോട്ടോ ഗാലറി പോലെയോ തോന്നിക്കുന്ന ഒന്നായിരിക്കും ഇത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഒരു വ്യാജ വെബ്‌പേജ് തുറക്കും. ഉള്ളടക്കം കാണുന്നതിനായി നിങ്ങളുടെ ഫോണ്‍ നമ്ബർ നല്‍കി "വെരിഫൈ" (Verify) ചെയ്യാൻ ആവശ്യപ്പെടും.
ഫോണ്‍ നമ്ബർ നല്‍കുന്നതോടെ നിങ്ങളുടെ ഫോണിലെ വാട്‌സ്‌ആപ്പില്‍ ഒറിജിനല്‍ 'പെയറിംഗ് കോഡ്' (Pairing Code) ലഭിക്കും. വ്യാജ വെബ്‌സൈറ്റില്‍ ഈ കോഡ് എന്റർ ചെയ്യാൻ ഹാക്കർമാർ ആവശ്യപ്പെടും.
ഇതൊരു സാധാരണ സുരക്ഷാ പരിശോധനയാണെന്ന് തെറ്റിദ്ധരിച്ച് ഉപയോക്താവ് കോഡ് നല്‍കുന്നതോടെ, ഹാക്കറുടെ ഡിവൈസ് നിങ്ങളുടെ വാട്‌സ്‌ആപ്പുമായി ലിങ്ക് ചെയ്യപ്പെടുന്നു. കോഡ് നല്‍കിക്കഴിഞ്ഞാല്‍ വാട്‌സ്‌ആപ്പ് വെബ് വഴി ഹാക്കർക്ക് നിങ്ങളുടെ അക്കൗണ്ടില്‍ പൂർണ നിയന്ത്രണം ലഭിക്കുന്നു.
Post a Comment