വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ഡിസംബര്‍ 11-ന് വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് അവധി

വയനാട് ജില്ലയിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കായി ഒരു പ്രധാന അറിയിപ്പ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 11-ന് വയനാട്ടിലെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കും.
ഈ ദിവസത്തേക്ക് യാത്ര പ്ലാൻ ചെയ്തിട്ടുള്ളവർക്ക് വയനാട്ടിലെ പ്രധാന ആകർഷണങ്ങളായ വെള്ളച്ചാട്ടങ്ങളോ, കാഴ്ചാകേന്ദ്രങ്ങളോ, ചരിത്രപരമായ സ്ഥലങ്ങളോ സന്ദർശിക്കാൻ സാധിക്കുകയില്ല.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന് (DTPC) കീഴിലുള്ള ബാണാസുര സാഗർ ഹൈഡല്‍ ടൂറിസം കേന്ദ്രം ഉള്‍പ്പെടെ അടച്ചിടുമെന്ന് മെമ്ബർ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ശക്തമാകും.

Post a Comment

Previous Post Next Post