കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി മെഷീനുകളുടെ പ്രവര്‍ത്തനക്ഷമതയും കൃത്യതയും പരിശോധിച്ച് ഉറപ്പിക്കുന്നതിനായി വോട്ടെടുപ്പ് തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ മോക് പോള്‍ ആരംഭിക്കും.
തുടര്‍ന്നാണ് രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കുക.
മെഷീനില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിയിച്ച ശേഷം ഏതാനും വോട്ടുകള്‍ രേഖപ്പെടുത്തിയാണ് മോക് പോള്‍ നടത്തുന്നത്. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിക്കും പോളിംഗ് ഏജന്റുമാര്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് മോക്‌പോള്‍ നടത്തുക. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ പോളിംഗ് ഏജന്റ് മോക് പോള്‍ സമയത്ത് പോളിംഗ് ബൂത്തില്‍ ഇല്ലെങ്കില്‍ പോളിംഗ് ഓഫീസര്‍മാരില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ ആ സമയത്ത് പോളിംഗ് ബൂത്തിലുള്ള പോളിംഗ് ഏജന്റമാരില്‍ ആരെങ്കിലുമോ പ്രസ്തുത സ്ഥാനാര്‍ഥിക്കുവേണ്ടി മോക് പോളില്‍ വോട്ട് രേഖപ്പെടുത്തണം. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി മോക് പോളില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വോട്ടിംഗ് കമ്ബാര്‍ട്ട്‌മെന്റിലുള്ള പോളിംഗ് ഓഫീസര്‍ ഉറപ്പുവരുത്തും.
Post a Comment