തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി നേടി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്കാരം.
മമ്മൂട്ടിക്ക് ഇതുവരെ എട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് തവണ മികച്ച നടനുള്ള പുരസ്കാരവും ഒരു തവണ പ്രത്യേക ജൂറി പുരസ്കാരവും ഉള്‍പ്പെടുന്നു.
1981-ല്‍ 'അഹിംസ' എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടി. തുടർന്ന് 1984-ല്‍ 'അടിയൊഴുക്കുകള്‍', 1989-ല്‍ 'ഒരു വടക്കൻ വീരഗാഥ, മതിലുകള്‍, മൃഗയ' എന്നീ ചിത്രങ്ങള്‍ക്കും 1993-ല്‍ 'വിധേയൻ, പൊന്തൻ മാട, വാത്സല്യം' എന്നിവയ്ക്കും മികച്ച നടനായി. 2004-ല്‍ 'കാഴ്ച', 2009-ല്‍ 'പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ', 2022-ല്‍ 'നൻപകല്‍ നേരത്ത് മയക്കം' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കും അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. 1985-ല്‍ 'യാത്ര, നിറക്കൂട്ട്' എന്നീ സിനിമകളിലെ അഭിനയത്തിന് പ്രത്യേക ജൂറി അവാർഡും അദ്ദേഹം കരസ്ഥമാക്കി.മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടിയ്ക്ക് ഒപ്പത്തിനൊപ്പം നിന്ന് മത്സരം കാഴ്ച വയ്ക്കുകയായിരുന്നു വിജയരാഘവനും ആസിഫ് അലിയും.
Post a Comment