കാസർകോട്: ദേശീയപാത കയ്യടക്കി പോത്തു കൂട്ടം. ദേശീയപാതയിലേക്ക് പോത്ത് കൂട്ടം കയറിയതോടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്കാണ് പോത്തുകള്‍ കയറിവന്നത്. ഇതോടെ വലിയ അപകടസാധ്യതയാണ് പോത്തുകള്‍ ഉയർത്തിയത്.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കിലോമീറ്ററുകള്‍ അപ്പുറത്ത് എൻട്രി പോയിൻറിലൂടെ പോത്തുകളെ പുറത്തിറക്കിയത്. അഗ്നിരക്ഷാസേനയും ഹൈവേ പട്രോളിങ് യൂണിറ്റും ചേർന്നാണ് സുരക്ഷ ഒരുക്കിയത്.
Post a Comment