സ്വര്‍ണവില കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ വഴിയുണ്ട്, പവന്‍ വില അറിയാം


കൊച്ചി: കേരളത്തില്‍ സ്വര്‍ണം ഇന്ന് വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണിത്.ഇന്ന് ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതും ഇന്ത്യന്‍ രൂപ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നതുമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയാന്‍ കാരണം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് താഴ്ത്തുമെന്ന പ്രചാരണം സ്വര്‍ണവില കൂടുമെന്ന സൂചന നല്‍കുന്നുണ്ട്. അടുത്ത മാസം പത്തിനാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തീരുമാനിക്കുക. വലിയ തോതില്‍ പലിശ കുറച്ചാല്‍ സ്വര്‍ണവില കുതിക്കും. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ഡിജിറ്റല്‍ മാര്‍ഗത്തില്‍ സ്വര്‍ണ ഇടപാട് നടക്കുന്നതും വില കൂടാനുള്ള കാരണങ്ങളാണ്.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 11470 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 9435 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7350 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 4740 രൂപയായി. വെള്ളിയുടെ ഗ്രാം വില 163 രൂപയാണ്.
ഇന്നത്തെ പവന്‍ സ്വര്‍ണത്തിന്റെ വില
22 കാരറ്റ് സ്വര്‍ണം ഒരു പവന് 91760 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 18 കാരറ്റ് പവന് 75480 രൂപയായി കുറഞ്ഞു. 14 കാരറ്റ് പവന് 58800 രൂപയായി. 9 കാരറ്റ് പവന് 37920 രൂപ നല്‍കണം. ഇവയെല്ലാം സ്വര്‍ണത്തിന്റെ മാത്രം വിലയാണ്. ഈ വിലയ്ക്ക് ആഭരണം വാങ്ങാന്‍ പറ്റില്ല. ആഭരണം വാങ്ങുമ്ബോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ആഭരണത്തില്‍ കല്ല് ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വില എന്നിവയെല്ലാം അധികമായി ചെലവ് വരും.

Post a Comment

Previous Post Next Post