ഡ്രൈവറും സഹായിയും മദ്യലഹരിയില്‍; കോഴിക്കോട്-ചെന്നൈ ബസ് തടഞ്ഞ് യാത്രക്കാര്‍

കോഴിക്കോട് : മദ്യലഹരിയില്‍ അന്തർസംസ്ഥാന ബസ് ഡ്രൈവറുടെ അഭ്യാസം. കോഴിക്കോട്-ബാംഗ്ലൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ബസിലാണ് സംഭവം.
ജീവനക്കാരുടെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാർ പുറത്ത് വന്നിട്ടും ഒരു നടപടിയും ബസുടമ സ്വീകരിച്ചിട്ടില്ല .കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ച ഭാരതി ട്രാവല്‍സിന്റെ ബസിലാണ് സംഭവം.ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ് ശ്രദ്ധിച്ചപ്പോഴാണ് ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നെന്ന് യാത്രക്കാർക്ക് വ്യക്തമായത്.
യാത്രക്കാർ ദൃശ്യങ്ങള്‍ പകർത്തിയപ്പോള്‍ വാഹനം ഇടിപ്പിച്ച്‌ എല്ലാവരെയും കൊല്ലുമെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തി.ടോള്‍ പ്ലാസയില്‍ വാഹനം നിർത്തിയപ്പോള്‍ മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം യാത്രക്കാർ പുറത്ത് വിട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post