എസ്‌ഐആര്‍; ഒരു കോടിയിലധികം ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം : കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഒരു കോടിയിലധികം ഫോമുകള്‍ ബിഎല്‍ഒമാര്‍ ഡിജിറ്റൈസ് ചെയ്തു.1,06,81,040 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്. വിതരണം ചെയ്ത ഫോമുകളില്‍ 38.45 ശതമാനം ഡിജിറ്റൈസ് ചെയ്‌തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നെന്നും ഡോ. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. അന്‍പതില്‍ താഴെ ഫോമുകള്‍ മാത്രം ഡിജിറ്റൈസ് ചെയ്ത ബിഎല്‍ഒമാരുമായി അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയാനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post