ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ചിനുള്ളില്‍ യാത്രക്കാരി മാഗി പാകം ചെയ്യുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ചിനുള്ളില്‍ യാത്രക്കാരി മാഗി പാകം ചെയ്യുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.വീഡിയോ വൈറലായി മാറിയതിന് പിന്നാലെ മുന്നറിയിപ്പുമായി സെൻട്രല്‍ റെയില്‍വേയും എത്തി. കോച്ചിന്റെ പവർ സോക്കറ്റില്‍ ഇലക്‌ട്രിക് കെറ്റില്‍ പ്ലഗ് ചെയ്താണ് സ്ത്രീ മാഗി തയ്യാറാക്കുന്നത് എന്ന് വീഡിയോയില്‍ കാണാം.
സെൻട്രല്‍ റെയില്‍വേയുടെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ട് പിന്നാലെ തന്നെ കർശന മുന്നറിയിപ്പ് നല്‍കുകയും ഇത് ചെയ്തരവർക്കെതിരെ നടപടി ആരംഭിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. 'ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്. ട്രെയിനുകള്‍ക്കുള്ളില്‍ ഇലക്‌ട്രോണിക് കെറ്റില്‍ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. ഇത് സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവും ശിക്ഷാർഹവുമായ കുറ്റമാണ്.
ഇത് തീപിടുത്തത്തിന് കാരണമാകുകയും മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുകയും ചെയ്യും. വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകാനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്‌ട്രോണിക് പോർട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാം. അത്തരം അപകടകരമായ പെരുമാറ്റങ്ങളില്‍ നിന്ന് യാത്രക്കാർ വിട്ടുനില്‍ക്കണം. അത്തരം എന്തെങ്കിലും പ്രവർത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു' എന്നാണ് റെയില്‍വേ കുറിച്ചത്.
നിരവധിപ്പേരാണ് സ്ത്രീ ട്രെയിനില്‍ മാഗിയുണ്ടാക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ അതിന് കമന്റുകളും നല്‍കിയിട്ടുണ്ട്. ഇത്രയും ബുദ്ധിയില്ലാത്ത പ്രവൃത്തി എങ്ങനെയാണ് ചെയ്യാൻ സാധിക്കുന്നത് എന്നാണ് പലരും ചോദിച്ചിരിക്കുന്നത്.
Post a Comment