മലപ്പുറം: കുടുംബവഴക്കിനെ തുടര്ന്ന് അനുജനെ ജ്യേഷ്ഠന് കുത്തിക്കൊന്നു. പൂക്കോട്ടൂര് പള്ളിമുക്കിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
പൂക്കോട്ടൂര് പള്ളിമുക്ക് സ്വദേശി അമീര് സുഹൈല് (26) ആണ് കൊല്ലപ്പെട്ടത്.
സുഹൈലിനെ കുത്തിയ ശേഷം ജ്യേഷ്ഠന് ജുനൈദ് (28) കത്തിയുമായി മഞ്ചേരി പൊലിസ് സ്റ്റേഷനില് കീഴടങ്ങി. ബൈക്കില് യാത്രചെയ്താണ് ഇയാല് സ്റ്റേഷനിലെത്തിയത്. ഇന്ന് പുലര്ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
കുടുംബവഴക്കും സാമ്ബത്തിക ഇടപാടുകളും സംബന്ധിച്ച വാക്കുതര്ക്കവുമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. വീട്ടില് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയതെന്നും പൊലിസ് പറഞ്ഞു.സംഭവസമയത്ത് വീട്ടില് മറ്റാരും ഉണ്ടായിരുന്നില്ല. ജുനൈദിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. അമീര് അവിവാഹിതനാണ്. വീട്ടിന്റെ അടുക്കളയിലായിരുന്നു മൃതദേഹമുണ്ടായിരുന്നതെന്നും പൊലിസ് വ്യക്തമാക്കി.
Post a Comment