കാസര്‍ഗോഡ് ബിഎല്‍ഒ ജോലിക്കിടെ കുഴഞ്ഞുവീണു


കാസർഗോഡ് :  കാസർഗോഡ് ജോലിക്കിടെ ബി എല്‍ ഒ കുഴഞ്ഞുവീണു. കാസർഗോഡ് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി ടീച്ചർ ശ്രീജ ആണ് കു‍ഴഞ്ഞു വീണത്.
ഇന്ന് രാവിലെയാണ് സംഭവം. കു‍ഴഞ്ഞു വീണതിന് പിന്നാലെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണ്.
അതിനിടെ കണ്ണൂരില്‍ ബി എല്‍ ഒയുടെ ആത്മഹത്യയില്‍ എസ്‌ഐആറുമായി ബന്ധമില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. പ്രാഥമിക റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. പൊലീസ് അന്വേഷണത്തിലെ വിവരങ്ങളാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കൂടുതല്‍ അന്വേഷണം തുടരുമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post