സങ്കടക്കാഴ്ചയായി.... ടിപ്പര്‍ ലോറിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

ടിപ്പർ ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ മാഹി ബൈപ്പാസില്‍ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കണ്ണൂർ പള്ളൂർ സ്വദേശിനി രമിതയാണ്(32) മരിച്ചത്‌.
പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്ബസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത.മാഹി ബൈപ്പാസിലെ മേല്‍പ്പാലത്തിന് സമീപത്ത് വെച്ച്‌ രമിത സ്കൂട്ടറില്‍ വരുന്നതിനിടെ ചെങ്കല്‍ കയറ്റിവന്ന ലോറി ഇടിയ്ക്കുകയായിരുന്നു.
രമതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. രമതിയുടെ മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post