കണ്ണൂർ: കണ്ണൂർ റയില്‍വേ സ്റ്റേഷനില്‍ ആർ പി എഫ് ഉദ്യോഗസ്ഥന് ക്രൂര മർദനം. ആർപിഎഫ് ഉദ്യോഗസ്ഥനായ ശശീന്ദ്രനെ അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചു.റെയില്‍വേ താത്കാലിക ജീവനക്കാരനായ മമ്ബറം സ്വദേശി ധനേഷ് പിടിയിലായിട്ടുണ്ട്. പ്രതി മദ്യ ലഹരിയിലായിരുന്നെവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്ലാറ്റ് ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന ഇയാളെ വിളിച്ചുണർത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മർദിച്ചതെന്നാണ് വിവരം. മർദനമേറ്റ ശശീന്ദ്രൻ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉപ്പള റെയില്‍വെ ഗേറ്റ് കീപ്പർ ആണ് ധനേഷ്. മുൻ സൈനികൻ കൂടിയാണ് പ്രതി.
റയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ കടിച്ചും അടിച്ചും ക്രൂരമര്‍ദനം, താത്ക്കാലിക ജീവനക്കാരൻ പിടിയില്‍
Alakode News
0
Post a Comment