കെഎസ്‌ആർടിസിയുടെ പുതുപുത്തൻ വോള്‍വോ 9600SLX ബസുകള്‍ ഉടൻ കേരളത്തിലെ നിരത്തുകളിലെത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ.തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിവരം പുറത്തുവിട്ടിരിക്കുന്നത്. ബസിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കെഎസ്‌ആർടിസിയുടെ കേരളപ്പിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ പോസ്റ്റ്.
വോള്‍വോയുടെ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പർ മോഡലാണ് 9600SLX. നേരത്തേ കെഎസ്‌ആർടിസിയിലെത്തിയ വോള്‍വോ 9600 ബസുകളിലേതുപോലെ ത്രിവർണ പതാകയിലെ നിറങ്ങളടങ്ങിയ കളർ തീമില്‍ തന്നെയാണ് 9600SLX ഉം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, ബസിനുള്ളിലെ സൗകര്യങ്ങളെക്കുറിച്ചോ റൂട്ടിനെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ മന്ത്രി പങ്കുവച്ചിട്ടില്ല.അതേസമയം, കെഎസ്‌ആർടിസിക്കായി വോള്‍വോ 9600ന്റെ 15 മീറ്റർ മോഡലുകള്‍ ഓഗസ്റ്റില്‍ എത്തിയിരുന്നു. ഈ ബസിന്റെ സീറ്റർ മോഡലിന് 3800 എംഎം ഉയരവും സ്ലീപ്പർ മോഡലിന് 4000 എംഎം ഉയരവുമാണുള്ളത്. 2600 എംഎം വീതിയും 8340 എംഎം വീല്‍ബേസിലുമാണ് ബസ് നിർമിച്ചിരിക്കുന്നത്. 15 മീറ്റർ നീളമുള്ള ബസില്‍ 55പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. 2+2 ലേഔട്ടിലാണ് സീറ്റിംഗ്.
Post a Comment