93.22 കോടിയുടെ സമ്മാനങ്ങള്‍, പുതിയ കോടീശ്വരനെ തേടി ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്ബര്‍, ഇന്ന് തന്നെ വാങ്ങിക്കോ..

ഒരുരാത്രി ഇരുട്ടി വെളുക്കുമ്ബോള്‍ കോടീശ്വരനാകണമെങ്കില്‍ ലോട്ടറി അടുക്കുകയല്ലാതെ വേറെ വഴിയില്ല.കോടികളുടെ സമ്ബാദ്യം സ്വപ്നം കാണുന്ന മലയാളികള്‍ അതുകൊണ്ടുതന്നെ ലോട്ടറികളില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഓണം ബമ്ബറും പൂജ ബമ്ബറും അടിക്കാത്തവർക്ക് ഇനി രക്ഷ ക്രിസ്മസ്-ന്യൂ ഇയർ ബമ്ബർ ലോട്ടറിയിലാണ്. കേരള ലോട്ടറി വകുപ്പിന്‍റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള രണ്ടാമത്തെ ലോട്ടറിയാണ് ക്രിസ്മസ് ബമ്ബർ. എത്രയാണ് ടിക്കറ്റ് വില, ഒന്നാം സമ്മാനം എത്ര തുടങ്ങിയ വിവരങ്ങള്‍ അറിയാം.

ടിക്കറ്റ് വില
400 രൂപയാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്ബർ ലോട്ടറിയുടെ വില. BR 107 നമ്ബർ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്ബർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്ബരകളിലായാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ടിക്കറ്റുകള്‍ ഇതിനകം തന്നെ വിപണിയില്‍ എത്തിയിട്ടുണ്ട്.

ഒന്നാം സമ്മാനം 20 കോടി
20 കോടി രൂപയാണ് ബമ്ബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക്, ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 1,000 രൂപ, എട്ടാം സമ്മാനം 500 രൂപ, ഒന്‍പതാം സമ്മാനം 400 രൂപ, സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ്.നറുക്കെടുപ്പ്
ക്രിസ്മസ്-ന്യൂ ഇയർ ബമ്ബർ ലോട്ടറിയുടെ 90 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിക്കുക. ഇതിലൂടെ സർക്കാറിന് ലഭിക്കുന്ന മൊത്തം വരുമാനം 257.14 കോടി രൂപയാണ്. അതില്‍ 93.22 കോടി രൂപയാണ് ക്രിസ്മസ് - പുതുവത്സര ബമ്ബർ ലോട്ടറിയുടെ സമ്മാനമായി വിതരണം ചെയ്യുന്നത്. ബമ്ബറിന്റെ നറുക്കെടുപ്പ് 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
കഴിഞ്ഞ വർഷം കണ്ണൂരില്‍
2025-ലെ ക്രിസ്മസ്-ന്യൂ ഇയർ ബമ്ബർ ലോട്ടറിയുടെ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിലാണ് അടിച്ചത്. XD 387132 എന്ന നമ്ബറിനാണ് 20 കോടി. കണ്ണൂര്‍ ചക്കരകല്ലിലെ മുത്തു ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ബംമ്ബറടിച്ചത്. അതേസമയം ഈ വർഷത്തെ പൂജ ബമ്ബർ ലോട്ടറിയുടെ ഭാഗ്യശാലി ഇതുവരെ രംഗത്ത് വന്നിട്ടില്ല. ഒന്നാം സമ്മാനം JD 545542 എന്ന നമ്ബറിനാണ് ലഭിച്ചത്. 12 കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട് മുനിസിപ്പല്‍ സ്റ്റാന്റിന് സമീപത്തെ കിങ്സ് സ്റ്റാർ ഏജൻസിയില്‍ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റ് പോയത്.

Post a Comment

Previous Post Next Post