കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍.ഡി.എഫ്.) ഉജ്വലമായ 'തുടക്ക വിജയം'.ആന്തൂർ നഗരസഭയിലും കണ്ണപുരം പഞ്ചായത്തിലുമായി നിരവധി വാർഡുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാർഥികള്‍ എതിരില്ലാതെ വിജയിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 14 വാർഡുകളിലാണ് എല്‍.ഡി.എഫ്. എതിരില്ലാതെ ജയം സ്വന്തമാക്കിയത്. ആന്തൂർ നഗരസഭയില്‍ ഇന്ന് മൂന്നിടത്ത് കൂടി എതിരില്ലാത്ത വിജയം എല്‍.ഡി.എഫ്. ഉറപ്പിച്ചു. ഇതോടെ ഇവിടെ ആകെ എതിരില്ലാത്ത വാർഡുകളുടെ എണ്ണം അഞ്ചായി.
തളിയില്‍, കോടല്ലൂർ വാർഡുകളിലെ യു.ഡി.എഫ്. സ്ഥാനാർഥികളുടെ പത്രിക തള്ളിയതോടെ ഈ രണ്ട് വാർഡുകളിലും എല്‍.ഡി.എഫ്. സ്ഥാനാർഥികള്‍ എതിരില്ലാതെ വിജയിച്ചു. കോടല്ലൂർ വാർഡ് എല്‍.ഡി.എഫ്. സ്ഥാനാർഥി ഇ. രജിത, തളിയില്‍ വാർഡ് എല്‍.ഡി.എഫ്. സ്ഥാനാർഥി കെ.വി. പ്രേമരാജൻ എന്നിവരാണിത്.
മറ്റൊരു വാർഡായ അഞ്ചാംപീടികയില്‍ യു.ഡി.എഫ്. സ്ഥാനാർഥി ലിവ്യ പത്രിക പിൻവലിച്ചതോടെ ഇവിടെയും എല്‍.ഡി.എഫിന് വിജയം ഉറപ്പായി. നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളില്‍ സി.പി.എമ്മിന് എതിരില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യു.ഡി.എഫ്., ബി.ജെ.പി. പത്രികകള്‍ പുനഃസൂക്ഷ്മപരിശോധനയില്‍ തള്ളിയതോടെ ഇവിടെ എല്‍.ഡി.എഫിന് എതിരില്ലാത്ത വാർഡുകളുടെ എണ്ണം ആറായി ഉയർന്നു.മലപ്പട്ടം പഞ്ചായത്തില്‍ 3 വാർഡുകളിലും എല്‍.ഡി.എഫ്. എതിരില്ലാതെ വിജയിച്ചു. കണ്ണൂരില്‍ എല്‍.ഡി.എഫിന് എതിരില്ലാത്ത വാർഡുകള്‍ ആകെ 14 എണ്ണം ആണ്. കണ്ണപുരം പഞ്ചായത്ത് - 6, ആന്തൂർ നഗരസഭ - 5, മലപ്പട്ടം - 3 എന്നിങ്ങനെയാണിത്.
Post a Comment