തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിയോടെ അവസാനിച്ചു. ഇതോടെ മത്സരത്തിന്റെ പൂർണ്ണചിത്രം തെളിഞ്ഞു



കണ്ണൂർ : 25 ഡിവിഷനുകൾ ഉള്ള കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 93 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 128 പേർ പത്രിക നൽകിയിരുന്നു അതിൽ 35 പേർ ഇന്ന് പത്രിക പിൻവലിച്ചു. 58 ഡിവിഷനുകൾ ഉള്ള കണ്ണൂർ കോർപ്പറേഷനിൽ 208 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. പത്രിക സമർപ്പണത്തിന്റെ അവസാന സമയം ശനിയാഴ്ച മൂന്നുമണിക്ക് അവസാനിച്ചപ്പോൾ 326 പ ത്രികളാണ് നിലവിൽ ഉണ്ടായിരുന്നത്. അതിൽ 118 പേർ ഇന്ന് പിൻവലിച്ചു. അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് അതാത് പാർട്ടികളുടെ ചിഹ്നം ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നം ഇന്ന് പത്രിക പിൻവലിക്കുന്നതിനുള്ള സമയം കഴിഞ്ഞശേഷം റിട്ടേണിംഗ് ഓഫീസർമാർ സ്ഥാനാർത്ഥികൾ നൽകിയ അപേക്ഷകൾ പരിശോധിച്ച് തീരുമാനിച്ചു. ഇനിയങ്ങോട്ട് തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ആയിരിക്കും എല്ലായിടത്തും കാണാൻ കഴിയുക.

Post a Comment

Previous Post Next Post