ആലക്കോട്: പന്നിക്കുള്ള തീറ്റപാത്രത്തിൽ നിന്ന് വീണ് കിട്ടിയ രണ്ടര പവന്റെ മാല ഉടമക്ക് തിരിച്ച് നൽകി പന്നി ഫാം ഉടമയും ജീവനക്കാരനും മാതൃകയായി. വെള്ളാട്ടെ പന്നിഫാം ഉടമ സാബു ജി. പുത്തൻപുരയും ജീവനക്കാരൻ രാജുവുമാണ് സത്യസന്ധത തെളിയിച്ചത്. തളിപ്പറമ്പ് ആടിക്കുംപാറയിലെ എം.ടി.പി.ഉമ്മറിന്റെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ട മാലയാണ് ഇവർ തിരിച്ച് നൽകിയത്. ഇന്നലെ രാവിലെയാണ് മാല നഷ്‌ടപ്പെട്ട വിവരം ഉമ്മറും കുടുംബവും അറിയുന്നത്. സാബുവിൻ്റെ പന്നി ഫാമിലേക്കുള്ള തീറ്റ എടുക്കുന്നതിനായി സൂക്ഷിച്ചിരുന്ന കാനിൽ മാല വീണുപോയതായുള്ള സംശയത്തെത്തുടർന്ന് ഉമ്മർ സാബുവിനെ വിളിച്ച് കാര്യം പറഞ്ഞു. തുടർന്ന് ഫാമിലെത്തി എല്ലാവരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മാല കണ്ടുകിട്ടിയത്. വീട്ടിൽ നിന്ന് ഭക്ഷണ അവശിഷ്ടങ്ങൾ പാത്രത്തിൽ ഇടുന്നതിനിടെ അബദ്ധത്തിൽ മാല ഇതിൽ കുടുങ്ങിപ്പോവുകയായിരുന്നു.
പന്നിക്കുള്ള തീറ്റ പാത്രത്തിൽ നഷ്‌ടപ്പെട്ട രണ്ടരപവന്റെ മാല ഉടമക്ക് തിരിച്ചുനൽകി ഫാം ഉടമയും ജീവനക്കാരനും മാതൃകയായി
Alakode News
0
Post a Comment