അടിച്ചുകയറി സ്വർണവില; സാധാരണക്കാർ പെട്ടു!

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡോടെ ഇന്ന് വീണ്ടും വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഇന്നലെ വൈകുന്നേരം പവന് 94,120 രൂപയായിരുന്ന വില ഇന്ന് രാവിലെ 94,520 രൂപയിലെത്തി. ഇന്നലെ സർവകലാ റെക്കോഡിട്ട് തുടങ്ങിയ സ്വർണവില 3 തവണയാണ് മാറി മറിഞ്ഞത്. രാവിലെ 94,360 രൂപയായിരുന്ന വില ഉച്ചയ്ക്ക് 93,160 രൂപയിലേക്ക് താഴ്ന്നു. എന്നാൽ, വൈകുന്നേരം വീണ്ടും ഉയരുകയായിരുന്നു.

Post a Comment

Previous Post Next Post