അങ്കമാലി: കോണ്‍ഗ്രസിലെ യുവ നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം. ജോണ്‍ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശി ലിപ്സിയാണ് വധു.അങ്കമാലി ബസിലിക്ക പള്ളിയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു വിവാഹ ചടങ്ങുകള്‍. ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
വിവാഹ ആഘോഷങ്ങളുടെ ചെലവ് ചുരുക്കി, പ്രസ്തുത തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമിച്ച് നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.കാലടി മാണിക്യമംഗലം പുളിയേലിപ്പടിയില്‍ കോലഞ്ചേരി വീട്ടില്‍ പൗലോസ് ലിസി ദമ്ബതികളിലെ മകളാണ് വധുവായ ലിപ്സി. കഴിഞ്ഞദിവസം മാണിക്യമംഗലം പള്ളിയില്‍ വച്ചായിരുന്നു മനസമ്മതം. ഇന്‍റീരിയർ ഡിസൈനറാണ് ലിപ്സി.
അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കല്‍ എം.വി. ജോണിന്‍റെയും എല്‍സമ്മയുടെയും മകനാണ് റോജി എം. ജോണ്‍. എംഎ, എംഫില്‍ ബിരുദധാരിയായ റോജി 2016 മുതല്‍ അങ്കമാലിയില്‍ നിന്നുള്ള നിയമസഭാംഗമാണ്. കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റായിരുന്നു. നിലവില്‍ എഐസിസി സെക്രട്ടറി കൂടിയാണ് റോജി.
Post a Comment