പാൽച്ചുരം: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു.
സഹയാത്രികനായ സെന്തില്‍ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോടേക്ക് പോവുകയായിരുന്നു ലോറി . സെന്തില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേനയും,പോലീസും,നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിൽ.
Post a Comment