നടുവിലില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കിണറ്റില്‍ തള്ളിയിട്ടു കൊന്ന കേസില്‍ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റില്‍

ആലക്കോട് : ആലക്കോട് നടുവിലെ വടക്കേടത്ത് പ്രജുലിൻ്റെ (30) കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . കിഴക്കെ കവലയിലെ ഷാക്കിറാണ് പിടിയിലായത്.നടുവില്‍ സ്വദേശി വയലിനകത്ത് മിഥിലാജ് ( 26 )നേരത്തെ അറസ്റ്റിലായിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് പ്രജുലിനെ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണ് മിഥിലാജ് ഇയാളുടെ കൂട്ടാളിയാണ് ഷാക്കിർ 'നടുവില്‍ മേഖലയില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്നത് മിഥിലാജും ഷാക്കിറും ചേർന്നാണ്. ഈ വിവരം പൊലിസിനെ അറിയിച്ചുവെന്ന സംശയത്തെ തുടർന്നുണ്ടായ വാക് തർക്കമാണ് പ്രജൂലിൻ്റെ കൊലപാതകത്തില്‍ കലാശിച്ചത്.കഴിഞ്ഞ മാസം 25നാണ് നടുവില്‍ കോട്ട മലയിലേക്കുള്ള റോഡരികില്‍ പ്രജുലിൻ്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സംശയം തോന്നിപ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് നടുവില്‍ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തില്‍ നിന്നും മൃതദ്ദേഹം കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടത്തി പോസ്റ്റുമോർട്ടത്തില്‍ പ്രജുലിൻ്റെ ദേഹത്ത് മർദ്ദനമേറ്റ ക്ഷതങ്ങള്‍ കണ്ടെത്തിയിരുന്നു..ഇതാണ് കൊലപാതക മാണെന്ന സംശയത്തിലേക്ക് പൊലിസിനെ എത്തിച്ചത്.

Post a Comment

Previous Post Next Post