സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് 175 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാമിന് 11995 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 1400 രൂപയുടെ കുറവുണ്ടായി. പവന്റെ വില 95960. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറഞ്ഞത്. ചൈനക്കുള്ള അധിക തീരുവ സുസ്ഥിരമായിരിക്കില്ലെന്ന ട്രംപിന്റെ പ്രസ്‌താവനയും USമായി ചർച്ചക്ക് തയ്യാറാണെന്ന ചൈനയുടെ നിലപാടുമാണ് വില കുറയാനുള്ള പ്രധാന കാരണം.
ആശ്വാസം; ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴോട്ട്
Alakode News
0
Post a Comment