ശ്രീകണ്ഠപുരത്ത് ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു. ഇവർ അതിഥി തൊഴിലാളികളാണ്  ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ  ആയിരുന്നു അപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണംപാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇവർക്ക് മിന്നൽ ഏൽക്കുന്നത്. ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post