ടീമേ, നുമ്മ കല്യാണം സെറ്റായി; വധുവിനെ പരിചയപ്പെടുത്തി ബിനീഷ് ബാസ്റ്റിന്‍

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാവുന്നു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാവുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. 
ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്.
"ടീമേ..  ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ "താര" എന്നോടൊപ്പം ഉണ്ടാകും..
എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം," ബിനീഷ് കുറിച്ചു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്നും 2026 ഫെബ്രുവരിയിലാവും വിവാഹമെന്നും ബിനീഷ് കൂട്ടിച്ചേർത്തു. 

Post a Comment

Previous Post Next Post