വീണ്ടും ഞെട്ടിച്ച് സ്വർണവില, ഇതെങ്ങോട്ട്!

സംസ്ഥാനത്ത് റെക്കോഡ് കയറ്റം തുടര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,495 രൂപയും പവന്‍ വില 850 രൂപ ഉയര്‍ന്ന് 91,960 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കൂടി 9,450 രൂപയായി. ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 11,390 രൂപയും പവന്‍ 91,120 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വെറും 12 ദിവസം കൊണ്ട് സ്വര്‍ണ വിലയിലുണ്ടായത് 4,520 രൂപയുടെ വര്‍ധനയാണ്.

Post a Comment

Previous Post Next Post