കേരളത്തിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. വിഗ്യാൻഭവനില്‍ നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ഇക്കാര്യം പ്രഖ്യാപിച്ചത്.കരട് പട്ടിക ഡിസംബർ 9 ന് നല്‍കും. 2026 ജനുവരി 8 വരെ അപേക്ഷകള്‍ നല്‍കാം. അന്തിമ പട്ടിക 2026 ഫെബ്രുവരി 7ന് പ്രഖ്യാപിക്കും. ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍.
അർഹരായ എല്ലാവരെയും ഉള്‍പ്പെടുത്താനാണ് വോട്ടർ പട്ടിക പരിഷ്കരണം എന്നാണ് വാർത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. നവംബർ ആദ്യം മുതല്‍ ഘട്ടംഘട്ടമായി രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ്‌കമീഷന്റെ പദ്ധതി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന, നടക്കാൻ പോകുന്ന സംസ്ഥാനങ്ങളില്‍ എസ്‌ഐആർ നടപടികള്‍ കൂടി നടത്തുന്നത് പ്രയാസകരമാകുമെന്നതിനാല്‍ അത്തരം സംസ്ഥാനങ്ങളില്‍ പിന്നീടുള്ള ഘട്ടങ്ങളിലാകും എസ്‌ഐആർ നടപ്പാക്കുക. അതിനാല്‍ അസാമിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
21 വർഷം മുന്നേ ആണ് വോട്ടർപട്ടിക തീവ്ര പരിഷ്കരണം നടത്തിയത്. നടപടിക്രമങ്ങള്‍ ഇന്ന് അർധരാത്രി മുതല്‍ തുടങ്ങും. Blo മാർക്കുള്ള പരിശീലനം നാളെ മുതല്‍ ആരംഭിക്കും. blo ഒരു വീട്ടില്‍ 3 തവണ സന്ദർശിക്കണം. അനർഹരായ ആരും പട്ടികയില്‍ ഉണ്ടാകില്ല. ആധാർ കാർഡ് പൗരത്വ രേഖയല്ലെന്നും കമ്മിഷൻ വാർത്താസമ്മേളനത്തില്‍ ആവർത്തിച്ചു.
Post a Comment