സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്; പകല്‍ 6 മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍

തിരുവനന്തപുരം: കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാർ ഉള്‍പ്പെടെ എല്ലാ ജീവനക്കാർക്കും 6-6 - 12 ഷിഫ്റ്റ് സമ്ബ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്.100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു നിലവില്‍ ഈ ഷിഫ്റ്റ് സമ്ബ്രദായം.
ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അധിക സമയം ജോലി ചെയ്താല്‍, ഓവർടൈം അലവൻസ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ഭാദകമാണെന്നും ഉത്തരവില്‍ നിർദ്ദേശിക്കുന്നു.

Post a Comment

Previous Post Next Post