തിരുവനന്തപുരം :സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി.ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സ്വര്‍ണ്ണവില വര്‍ധിക്കാന്‍ കാരണം. കേരളത്തില്‍ സ്വര്‍ണത്തിന് ഒരാഴ്ചയ്ക്കിടെ 7000 രൂപ കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; പവന് 560 രൂപ വര്‍ധിച്ചു
Alakode News
0
Post a Comment