സ്വര്‍ണവില കൂപ്പുകുത്തി; ലക്ഷം കടക്കുമെന്ന ആശങ്കയില്‍ പ്രതീക്ഷ, ഇന്ന് പവന് 2008 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയില്‍ ഇന്ന് പവന് 2008 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 95,960 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,995 രൂപയാണ് വില. ഇന്നലെ ഇത് 12,171 രൂപയായിരുന്നു. ഈ ആഴ്ചയുടെ തുടക്കത്തില്‍ വില അതിവേഗം വർധിച്ചതിനെ തുടർന്ന് ഉടൻതന്നെ ഒരു ലക്ഷം രൂപ കടക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
വെള്ളിയാഴ്ചത്തെ വിലയേക്കാള്‍ ഒരു രൂപ മാത്രമാണ് ഇന്നലെ കൂടിയത്. ഇത് വില കുറയാനുള്ള സൂചനയാണെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഈ കുറവ് നിക്ഷേപകർക്ക് ആശങ്ക നല്‍കുന്നതാണ്.

Post a Comment

Previous Post Next Post