ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷൻ

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ക്ഷേമപെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിൽ ഉണ്ടായിരുന്ന 1600 രൂപയില്‍ 400 രൂപയാണ് കൂട്ടിയത്.

പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് സഹായം. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം കിട്ടും

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചു.

സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം ആയിരം രൂപ ആക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.


Post a Comment

Previous Post Next Post